ജോണ്‍ എബ്രഹാം ത്രിബിള്‍ റോളില്‍ എത്തുന്ന സത്യമേവ ജയതേ 2 ന്റെ ട്രെയിലര്‍ പുറത്ത് വിട്ടു

0
97

ജോണ്‍ എബ്രഹാം നായകനായെത്തുന്ന സത്യമേവ ജയതേ 2ന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. മിലാപ് മിലന്‍ സവേരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് വേഷങ്ങളിലാണ് ജോണ്‍ എബ്രഹാം എത്തുന്നത്.

പൊലീസുകാരന്‍, രാഷ്‍ട്രീയക്കാരന്‍, കര്‍ഷകന്‍ എന്നീ വേഷങ്ങളിലാണ് ജോണ്‍ എബ്രഹാമിനെ സത്യമേവജയതേ 2ല്‍ കാണാനാകുക. ടി സീരിസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ദിവ്യ ഖോസ്‍ലെ, രാജീവ് പിള്ള, ഹര്‍ഷ ഛായ, അനുപ സോണി, സഹില്‍ വൈദ്, നോറ ഫതേഹി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സഞ്‍ജോയ് ചൗധരി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നവംബര്‍ 25ന് തീയേറ്ററുകളിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.