കൽപ്പറ്റ > വയനാട്ടില്‍ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. കബനിദളം ഡെപ്യൂട്ടി കമാന്‍ഡന്റ് വിജേഷ് എന്ന രാമു ആണ് കീഴടങ്ങിയത്. ഐ ജി അശോക് യാദവ് അറിയിച്ചതാണ് ഇക്കാര്യം. എസ് പി മുമ്പാകെയാണ് കീഴടങ്ങിയത്. ഏഴ് വര്‍ഷമായി കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിവരികയായിരുന്നു വിജേഷ്.