Monday
12 January 2026
21.8 C
Kerala
HomeKeralaസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ ഹോമിയോ മരുന്ന് വിതരണം തുടങ്ങി

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ ഹോമിയോ മരുന്ന് വിതരണം തുടങ്ങി

സംസ്ഥാന ആയുഷ് ഹോമിയോ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ ഹോമിയോ മരുന്ന് വിതരണം ചെയ്തുതുടങ്ങി. കുറവിലങ്ങാട് സെന്റ് മേരീസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അക്സ പ്രവീണിന് ആദ്യ ഡോസ് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി വിതണോദ്ഘാടനം നിര്‍വഹിച്ചു.

ആദ്യഘട്ട മരുന്ന് വിതരണം ഒക്ടോബര്‍ 27 വരെയുള്ള ദിവസങ്ങളില്‍ 84 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ ഒന്‍പതു മുതല്‍ നാലു വരെയാണ് വിതരണം. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജി വില്‍ബര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍. സുജയ, ആശുപത്രി സൂപ്രണ്ട് ഡോ. എ.റ്റി. സുകുമാരി, നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ. ജിഷ, ഐ.എച്ച്‌.കെ. പ്രതിനിധി ഡോ. പരമേശ്വരക്കുറുപ്പ്, എച്ച്‌.എം.സി. അംഗം സിറില്‍ നരിക്കുഴി എന്നിവര്‍ പങ്കെടുത്തു.

ആര്‍.എം.ഒ. ഡോ. സ്മിത എം. പീതാംബരന്‍ പദ്ധതി വിശദീകരിച്ചു. https: // ahims.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നിശ്ചിത ദിവസം കേന്ദ്രങ്ങളില്‍നിന്നു മരുന്ന് ലഭ്യമാകും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് സാധിക്കാത്തവര്‍ക്ക് കേന്ദ്രങ്ങളില്‍ സ്പോട് രജിസ്ട്രേഷന്‍ നടത്താന്‍ സൗകര്യമുണ്ട്. മരുന്നു വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് 1800-599-2011 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബരില്‍ ബന്ധപ്പെടാം.

RELATED ARTICLES

Most Popular

Recent Comments