മയക്കുമരുന്ന് കേസ്; ആര്യന്‍ ഖാന്​ ഇന്ന്​ ജാമ്യമില്ല,വാദം നാളെയും തുടരും

0
113

മുംബൈ; ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷാരൂഖ്​ ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്​ ഇന്ന്​ ജാമ്യം ലഭിച്ചില്ല. കേസിലെ വാദം നാളെയും കോടതിയില്‍ തുടരും. ബോം​ബെ ഹൈകോടതിയാണ്​​ ആര്യന്‍റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്​. ആര്യന്‍റെ ജാമ്യഹരജിയില്‍ ബുധനാഴ്ച ഉച്ചക്ക്​ 2.30നായിരിക്കും ഇനി കോടതി വാദം പുനഃരാരംഭിക്കുക.

ഒക്‌ടോബര്‍ മൂന്നിനാണ് ആര്യന്‍ഖാനെ അറസ്റ്റ് ചെയ്തത്. അതേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷം, ആര്യന്‍ ഖാന്റെ മെഡിക്കല്‍ പരിശോധനകളൊന്നും നടത്തിയിട്ടില്ല. അതിനാല്‍ തന്നെ മയക്കുമരുന്ന് ഉപയോഗിച്ചോ ഇല്ലയോ എന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാനാവില്ലെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകനായ മുഗുള്‍ റോത്തഗി കോടതിയില്‍ വാദിച്ചു.

അര്‍ബാസിനെയും പരിപാടിക്ക് ക്ഷണിച്ചത് ഇവന്‍റ് മാനേജ് മെന്‍റ് ടീമാണ്. അര്‍ബാസില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത് ആര്യന്‍ഖാന്‍ അറിഞ്ഞിരുന്നില്ല. ആര്യന്‍ ഖാന് മയക്കുമരുന്നിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ല. ആര്യന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വാട്‌സ്‌ആപ്പ് ചാറ്റിന് ക്രൂയിസ് പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നും റോത്തഗി വ്യക്തമാക്കി.