Saturday
10 January 2026
19.8 C
Kerala
HomeKeralaചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായേക്കും; ശനിയാഴ്ച വരെ വ്യാപക മഴ, മലയോര മേഖലകളില്‍ ജാഗ്രത

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായേക്കും; ശനിയാഴ്ച വരെ വ്യാപക മഴ, മലയോര മേഖലകളില്‍ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപകമായി മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ഇന്ന് കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ.് നാളെ ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറിയേക്കും. ഇതും മഴ കനക്കാന്‍ കാരണമാകും. മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം. കേരളാ തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

കഴിഞ്ഞ ദിവസം കേരളമടക്കം തെക്കേയിന്ത്യയില്‍ നിന്നും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയതായും തുലാവര്‍ഷം ആരംഭിച്ചതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments