ആര്യ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി

0
86

ആര്യയെ നായകനാക്കി ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി നായികയാവുന്നു. ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം ആര്യയുടെ കരിയറിലെ 33ാമത്തെ ചിത്രമാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.

‘ടെഡി’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനു ശേഷം സംവിധായകന്‍ ശക്തി സൗന്ദര്‍ രാജനും ആര്യയും ഒന്നിക്കുന്ന ചിത്രമാണിത്. ആക്ഷന്‍, ജഗമേ തന്തിരം, പൊന്നിയന്‍ സെല്‍വന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഐശ്വര്യ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.സിമ്രാന്‍, കാവ്യ ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഡി. ഇമ്മനാണ് സംഗീതം. യുവ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചെന്നൈ, മലേഷ്യ എന്നിവടങ്ങളാകും പ്രധാന ലൊക്കേഷന്‍.