Thursday
18 December 2025
24.8 C
Kerala
HomeKeralaഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ

ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ

കാസർകോട് കുന്താപുരത്ത് ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ.യുവതിയടക്കം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. മമത, സുഹൃത്തുക്കളായ ദിനകർ, കുമാർ, പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ എന്നിവരാണ് അറസ്റ്റിലായത്.കുന്താപുരം അമ്പാറു മൊഡുബഗെ സ്വദേശി നാഗരാജിനെയാണ്(36) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക പ്രശ്‌നത്തെ തുടർന്ന് നാഗരാജ് തൂങ്ങിമരിച്ചതെന്നാണ് യുവതി പൊലീസിൽ മൊഴി നൽകിയത്. എന്നാൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ചുരുളഴിഞ്ഞത്.കർണാടക സ്വദേശിയായ നാഗരാജ് 10 വർഷം മുമ്പാണ് മമതയെ പ്രണയിച്ച്‌ വിവാഹം കഴിച്ചത്. വിവാഹത്തിൽ ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. നാഗരാജിന്റെ മൃതദേഹത്തിൽ കണ്ട പാടുകളാണ് പൊലീസിന് തുമ്പായത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച്‌ നാഗരാജിന്റെ സഹോദരി നാഗരത്‌ന കുന്താപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഭാര്യയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നതായി നാഗരാജ് സഹോദരിയോട് പറഞ്ഞെന്നായിരുന്നു പരാതിയിൽ പറഞ്ഞത്.മമതയെ പൊലീസ് ചോദ്യം ചെയ്തതോടെ അവർ കുറ്റം സമ്മതിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്ന് മമത സമ്മതിച്ചു. പ്രതികളിലൊരാളുമായി മമത അടുപ്പത്തിലാണ്.

RELATED ARTICLES

Most Popular

Recent Comments