മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ ഈ മാസം 26ന് നടത്താൻ തീരുമാനിച്ചു

0
50

സംസ്ഥാനത്തെ കാലവർഷക്കെടുതികൾ കണക്കിലെടുത്ത് മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ ഈ മാസം 26ന് നടത്താൻ തീരുമാനിച്ചു.ഒക്ടോബർ 18 ന് നടത്തേണ്ട പരീക്ഷയായിരുന്നു കനത്ത മഴയെ തുടർന്ന് മാറ്റിവെച്ചത്. പരീക്ഷയുടെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഹയർ സെക്കണ്ടറി വകുപ്പ് അറിയിച്ചു.അതേസമയം, കാലവർഷക്കെടുതി മൂലം മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 28ന് നടത്തും. ഇന്നലെ നടത്താനിരുന്ന അസിസ്റ്റൻറ് എഞ്ചിനീയർ സിവിൽ പരീക്ഷയാണ് 28ന് നടത്തുന്നത്. പരീക്ഷക്ക് നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റ് തന്നെ ഉപയോഗിക്കാമെന്ന് പിഎസ്‍സി വ്യക്തമാക്കി. അതേസമയം, നാളെ നടക്കേണ്ടിയിരുന്ന ബിരുദതല പ്രാഥമിക പരീക്ഷ മാറ്റി വെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. എന്നാൽ, ഒക്ടോബർ 30 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയിൽ മാറ്റമില്ലെന്നും പിഎസ്‍സി വ്യക്തമാക്കി.