കിളിമാനൂരിൽ വീണ്ടും പെരുമ്പാമ്പിനെ പിടികൂടി ; ഒരാൾക്ക് കടിയേറ്റു

0
53

കിളിമാനൂർ : കിളിമാനൂരിൽ വീണ്ടും പെരുമ്പാമ്പിനെ പിടികൂടി . കിളിമാനൂർ അടയമൺ പയ്യനാട് ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി 8.30 ഓടെയാണ് 8 അടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്.ബൈക്കിൽ വീട്ടിലേക്ക് വന്ന യുവവാണ് റോഡരുകിൽ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്.തുടർന്ന് നാട്ടുകാരെയും കൂട്ടി തൊട്ടടുത്ത കുറ്റിക്കാട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി ചാക്കിൽ ആക്കുകയായിരുന്നു.പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ ഒരാളുടെ കയ്യിൽ കടിയേൽക്കുകയും ചെയ്തു.പയ്യനാട് സ്വദേശി സണ്ണിക്ക് ആണ് കടിയേറ്റത് . ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ പെരുമ്പാമ്പിനെയാണ് നാട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറിയത് . കഴിഞ്ഞ രണ്ട് ദിവസം മുമ്പ് തെരുവ് നായയെ വിഴുങ്ങിയ പെരുമ്പാമ്പിനെ സമീപ പ്രദേശത്തു നിന്നും നാട്ടുകാർ പിടികൂടിയിരുന്നു .