ആഗസ്റ്റ് 31, സെപ്റ്റംബർ 1, 3 തീയതികളിൽ നടന്ന കെ ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.pareekshabhavan.gov.in, www.ktet.kerala.gov.in എന്നിവയിൽ ലഭ്യമാണ്. നാലു കാറ്റഗറികളിലായി 72,229 പേർ പരീക്ഷയെഴുതിയതിൽ 19,588 പേർ യോഗ്യതാ പരീക്ഷ വിജയിച്ചു. നാല് കാറ്റഗറികളിലായി ആകെ വിജയശതമാനം 27.12 ശതമാനം. കാറ്റഗറി- I ൽ 6,653 പേർ വിജയിച്ചു, 33.74 ശതമാനം വിജയം.
കാറ്റഗറി – II ൽ 4,581 പേർ വിജയിച്ചു, 30.95 ശതമാനം വിജയം. കാറ്റഗറി III ൽ 5,849 പേർ വിജയിച്ചു, 20.51 ശതമാനം വിജയം. കാറ്റഗറി IV ൽ 2,505 പേർ പരീക്ഷ വിജയിച്ചു, 27.25 ശതമാനം വിജയം.
പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ നിഷ്‌ക്കർഷിക്കുന്ന യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.