ബാറില്‍ വെച്ച് യുവാവിനെ കുത്തിപ്പരിക്കേല്പിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കാത്തിരുത്തി സ്വദേശി പുത്തിരിക്കാട്ടില്‍ കണ്ണന് എന്ന ജിനോദ് (36), പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി പണിക്കശേരി സഞ്ചു (23) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരെന്റ നേതൃത്വത്തില്‍ കയ്പമംഗലം എസ്.ഐ പി. സുജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഒമ്ബതോടെ അറവുശാലയിലെ ചാന്ദ്വി ബാറില്‍ വെച്ചാണ് കയ്പമംഗലം പള്ളിത്താനം സ്വദേശി വയനാട്ടുപടി അനസിന് (41) കുത്തേറ്റത്. നേരത്തേ അനസും കണ്ണനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനുശേഷം ബാറില്‍വെച്ച് കണ്ടപ്പോള്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടാകുകയും കണ്ണന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അനസിനെ കുത്തിപ്പരിക്കേല്പിക്കുകയുമായിരുന്നു. വയറിന് രണ്ട് കുത്തേറ്റ അനസ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ബാറിലെ സി.സി.സി.ടി.വി പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു.
സംഭവത്തിനുശേഷം ഒളിവില്‍ പോകാന്‍ വേണ്ടി തൃശൂരിലെത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. വധശ്രമത്തിനാണ് കേസെടുത്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. എസ്.ഐമാരായ കെ.എസ്. അബ്ദുല്‍ സലാം, അബ്ദുല്‍ സത്താര്‍, എ.എസ്.ഐ സാബു, സീനിയര്‍ സി.പി.ഒ രമേഷ്, സി.പി.ഒമാരായ അനൂപ്, രാഹുല്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.