Friday
9 January 2026
16.8 C
Kerala
HomeKeralaകർഷകർക്ക്‌ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാം: മന്ത്രി പി രാജീവ്‌

കർഷകർക്ക്‌ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാം: മന്ത്രി പി രാജീവ്‌

കർഷകർക്ക്‌ ഉൽപ്പന്നങ്ങൾ വിൽക്കാൻ സർക്കാർ നിയന്ത്രണത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്. ഭക്ഷ്യസംസ്‌കരണ സംരംഭ(പിഎംഎഫ്എംഇ) പദ്ധതിയിൽ സ്വയംസഹായ സംഘത്തിലെ അംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധനസഹായവിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യഉൽപ്പാദന മേഖലയിൽ ചെറുകിട, വൻകിട സംരംഭങ്ങളും നിക്ഷേപവും ഉണ്ടാകണമെ‍‍ന്ന്‌ മന്ത്രി പറഞ്ഞു. 1,440 കുടുംബശ്രീ സംരംഭകർക്കായി 4,30,51,096 രൂപയുടെ ധനസഹായം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എസ് രഞ്‌ജിനി ഏറ്റുവാങ്ങി.

 

RELATED ARTICLES

Most Popular

Recent Comments