അമ്പരപ്പിക്കുന്ന ഓഫര്‍ വാഗ്ദാനം ചെയ്ത് പേടിഎം

0
67

യുപിഐ വിപണിയില്‍ സ്വാധീനം മെച്ചപ്പെടുത്താന്‍ അമ്പരപ്പിക്കുന്ന ഓഫര്‍ വാഗ്ദാനം ചെയ്ത് ഫിന്‍ടെക് കമ്പനികളിലെ പ്രമുഖരായ പേടിഎം. ഒക്ടോബര്‍ 14 ന് തുടങ്ങിയ ഓഫര്‍ വഴി ദിവസവും ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ്ബാക്ക് കിട്ടുന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. പേടിഎം ആപ്പിലൂടെ പണം അയക്കല്‍, ഓണ്‍ലൈന്‍ / ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍ തുടങ്ങിയവയിലൂടെ കാഷ്ബാക്ക് നേടാനാവും. പേടിഎം യുപിഐ, പേടിഎം വാലറ്റ്, പേടിഎം പോസ്റ്റ്‌പെയ്ഡ് തുടങ്ങിയവ വഴി ഉത്സവ കാലത്ത് ഓഫറിനും മറ്റുമായി 100 കോടി രൂപയാണ് കമ്പനി നീക്കിവെച്ചിരിക്കുന്നത്. ഇത് പ്രകാരം നവംബര്‍ 14 വരെ ദിവസവും 10 ഭാഗ്യവാന്മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം നേടാന്‍ അവസരമുണ്ട്. പുറമെ 10000 പേര്‍ക്ക് 100 രൂപ വീതം കാഷ്ബാക്ക് ലഭിക്കും.