Sunday
21 December 2025
21.8 C
Kerala
HomeKeralaസംസ്ഥാനത്തെ മഴക്കെടുതിയിൽ കെഎസ്ഇബിക്ക് നഷ്ട്ടം 13.67 കോടി രൂപ

സംസ്ഥാനത്തെ മഴക്കെടുതിയിൽ കെഎസ്ഇബിക്ക് നഷ്ട്ടം 13.67 കോടി രൂപ

സംസ്ഥാനത്തെ മഴക്കെടുതിയിൽ കെഎസ്ഇബിക്ക് 13.67 കോടി രൂപ നഷ്ടമുണ്ടായെന്ന് കെഎസ്ഇബി.മഴക്കെടുതിയിൽ 11 കെവി ലൈനുകളും ട്രാൻസ്ഫോർമറുകളും ഉൾപ്പെടെ നശിച്ചാണ് വലിയ നാശനഷ്ടമുണ്ടായത്. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കും.

മൂന്നരലക്ഷം കണക്ഷനുകളാണ് തടസ്സപ്പെട്ടത്. ഇതിൽ രണ്ടരലക്ഷത്തോളം കണക്ഷനുകൾ പുനസ്ഥാപിച്ചു. മഴ ഏറെ നാശം വിതച്ച മേഖലകളിൽ ഉൾപ്പെടെ ഒരു ലക്ഷത്തോളം കണക്ഷനുകൾ പുനസ്ഥാപിക്കാനുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാകുന്ന മുറയ്ക്ക് ഈ കണക്ഷനുകൾ പുനസ്ഥാപിക്കും.
60 ഡിസ്ട്രിബ്യൂഷൻ ട്രാൻസ്‌ഫോമറുകളും തകരാറിലായെന്നാണ് കണക്ക്. സംസ്ഥാനത്ത് ആകെ 4.18 ലക്ഷം വൈദ്യുതി കണക്ഷനുകൾ തകരാറിലായിട്ടുണ്ട്.

അതേസമയം, മഴ ശക്തമായതോടെ വൈദ്യുതി ആവശ്യത്തിൽ കുറവ് വന്നിട്ടുണ്ട്. പ്രതിദിന ഉപഭോഗം 3400 മെഗാവാട്ടാണ്. പീക് ടൈമിലെ വൈദ്യുതി ലഭ്യത കുറവ് 50 മെഗാവാട്ട് മാത്രമാണ്. അതുകൊണ്ട് തന്നെ നിലവിൽ കാര്യമായ വൈദ്യുതി പ്രതിസന്ധിയില്ല. ജലവൈദ്യുത പദ്ധതികളിൽ നിന്നും പരമാവധി ഉത്പാദനം നടത്തുന്നുണ്ട്

RELATED ARTICLES

Most Popular

Recent Comments