രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ടീസര്‍ പുറത്ത്

0
62

രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ടീസര്‍ പുറത്ത്. ഉത്സവത്തിമിര്‍പ്പിലുള്ള ചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്ത് ആരാധകരെ തൃപ്ത്തിപ്പെടുത്തുന്നതായിരിക്കും എന്നാണ് ടീസറില്‍ നിന്നുള്ള സൂചന.

ഒന്നര മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടീസറില്‍ രജനിയുടെ ആക്ഷന്‍ സീനുകളുമാണ് ഡയലോഗുകളുമാണ് ഹൈലൈറ്റ്. ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 4ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. എസ്.പി ബാലസുബ്രഹ്മണ്യമാണ് ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത്. ഗാനം വന്‍ ഹിറ്റാകുകയും ചെയ്തിരുന്നു. നയന്‍താര രജനിയുടെ നായികയായി എത്തുന്നു.