യാത്രക്കാരുമായി പോയ കെഎസ്‌ആർടിസി ബസ് പൂഞ്ഞാറിൽ വെള്ളത്തിൽ മുങ്ങി

0
78

യാത്രക്കാരുമായി പോയ കെഎസ്‌ആർടിസി ബസ് പൂഞ്ഞാറിൽ വെള്ളത്തിൽ മുങ്ങി. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു വെള്ളം കയറിയത് . യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.

ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതി ഭാഗം വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെ ഒരാൾ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്.