പഞ്ചാബ് നാഷണല്‍ ബാങ്ക് സ്വര്‍ണ വായ്പാ പലിശ നിരക്കുകളില്‍ കുറവ് വരുത്തി

0
77

ഉത്സവകാല സീസണ്‍ മുന്‍നിര്‍ത്തിക്കൊണ്ട് പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്വര്‍ണ വായ്പാ പലിശ നിരക്കുകളില്‍ കുറവ് വരുത്തി. സ്വര്‍ണാഭരണങ്ങള്‍, സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവ ഈടായി നല്‍കിക്കൊണ്ടുള്ള വായ്പകളുടെ പലിശ നിരക്കില്‍ 1.45 ശതമാനം കുറവ് വരുത്തി. 6.60 ശതമാനമെന്ന കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ ഭവന വായ്പ ലഭ്യമാകും. കാര്‍ വായ്പ ആരംഭിക്കുന്നത് 7.15 ശതമാനം മുതലാണ്. വ്യക്തിഗത വായ്പകള്‍ 8.95 ശതമാനം പലിശ നിരക്ക് മുതലും ലഭ്യമാകും. ഭവന വായ്പകള്‍ക്കും വാഹന വായ്പകള്‍ക്കും സര്‍വീസ് ചാര്‍ജും പ്രൊസസിംഗ് ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്.