നീലഗിരി ജില്ലയിലെ ജനങ്ങളില്‍ ഭീതി പരത്തിയ നരഭോജിയെ വനപാലകര്‍ പിടികൂടി. കേരള, തമിഴ്‌നാട്, കര്‍ണാടക വനംവകുപ്പ് ഉേദ്യാഗസ്ഥര്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കടുവയെ പിടികൂടിയത് . മയക്കുവെടിവച്ച് വീഴ്ത്തിയ ശേഷം വനപാലകര്‍ കൂട്ടിലാക്കുകയായിരുന്നു.
മസിനഗുഡിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ നാലു പേരെ ഭക്ഷണമാക്കിയിരുന്നു . ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ് കഴിഞ്ഞിരുന്നത്. റോഡില്‍ പലപ്പോഴും കടുവയെ കണ്ടിരുന്നത് യാത്രക്കാരില്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നു .
കടുവയെ കണ്ടാലുടന്‍ വെടിവച്ച് കൊല്ലാന്‍ വനംവകുപ്പ് ഉത്തരവ് നല്‍കിയിരുന്നു.എന്നാല്‍ അതിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചെങ്കിലും മയക്കു വെടിവച്ച് പിടികൂടാന്‍ കോടതി വനംവകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു .