ടാറ്റയുടെ പുതിയ മൈക്രോ എസ്യുവി 2021 ഒക്ടോബര്‍ 18 ന് ഇന്ത്യയില്‍ പുറത്തിറക്കും

0
73

ടാറ്റയുടെ പുതിയ മൈക്രോ എസ്യുവി 2021 ഒക്ടോബര്‍ 18 ന് ഇന്ത്യയില്‍ പുറത്തിറക്കും. ടാറ്റ പഞ്ച് നാല് ട്രിമ്മുകളില്‍ ലഭ്യമാണ്. പ്യൂവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിവയാണ് ട്രിമ്മുകള്‍. ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയില്‍ വികസിപ്പിച്ച ആല്‍ട്രോസ് പോലെ ആല്‍ഫാ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് പഞ്ചും. ഓര്‍ക്കസ് വൈറ്റ്, ആറ്റോമിക് ഓറഞ്ച്, ഡേറ്റോണ ഗ്രേ, മെറ്റിയര്‍ ബ്രൗണ്‍, കാലിപ്സോ റെഡ്, ട്രോപ്പിക്കല്‍ മിസ്റ്റ്, ടൊര്‍ണാഡോ ബ്ലൂ എന്നിവയില്‍ പുതിയ പഞ്ച് ലഭ്യമാകും.