കൊല്ലത്ത് കോളേജിനുള്ളിൽ ആർ എസ് എസ് ആയുധ പൂജ, ചോദ്യം ചെയ്ത എസ് എഫ് ഐ പ്രവർത്തകർക്ക് വെട്ടേറ്റു

0
71

കൊല്ലം കടയ്ക്കല്‍ എസ്എച്ച് എം എൻജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരേ ആര്‍എസ്എസ്- ബിജെപി ആക്രമണം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസ്സ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അമല്‍, ഏരിയാ സെക്രട്ടറി സഹല്‍, ഏരിയാ പ്രസിഡന്റ് കാര്‍ത്തിക്, ഏരിയാ കമ്മിറ്റി അംഗം സഫര്‍ എന്നിവരെയാണ് ആര്‍എസ്എസ്, ബിജെപി അക്രമിസംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹല്‍, അമല്‍ തുടങ്ങിയവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ക്ലാസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി എസ് എഫ് ഐ നേതാക്കൾ ക്യാമ്പസിൽ എത്തുമ്പോൾ കോളേജ് സെക്യൂരിറ്റി ജീവനക്കാരന്റെ നേതൃത്വത്തിൽ ആർ എസ് എസ് പ്രവർത്തകർ ആയുധ പൂജ നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പ്രവർത്തകരെ പുറത്ത് നിന്നും ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.വിപിന്‍, വിനോദ്, രതിരാജന്‍, അജിത്ത്, ഷാരോണ്‍, സജി, കുയില്‍ എന്ന് വിളിക്കുന്ന ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ വന്ന വാഹനങ്ങള്‍ കോളേജ് കവാടത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. കോളേജിലേക്ക് ഓടി രക്ഷപ്പെട്ട രണ്ടു പ്രതികൾക്കായി പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.