ഉത്സവകാല വില്‍പന മേള ; ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നടന്നത് 32,000 കോടി രൂപയുടെ വില്‍പ

0
57

ഉത്സവകാല വില്‍പന മേളയിലൂടെ ഇന്ത്യയിലെ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നടന്നത് 32,000 കോടി രൂപയുടെ വില്‍പന. ഫ്ലിപ്കര്‍ട്ട്, ആമസോണ്‍ സൈറ്റുകളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മൊബൈല്‍ ഫോണുകള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവയാണ് വിറ്റഴിക്കപ്പെട്ടവയില്‍ ഭൂരിഭാഗവും. ബിഗ് ബില്യണ്‍ ഡേ സെയിലിലൂടെ ഫ്‌ളിപ്കാര്‍ട്ടിലാണ് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത്. 64 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് ഫ്ലിപ്കര്‍ട്ടിന് ലഭിച്ചത്. 24 ശതമാനം മാര്‍ക്കറ്റ് ഷെയറുള്ള ആമസോണ്‍ ആണ് തൊട്ടുപിന്നില്‍.