മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജ് വിദ്യാര്‍ത്ഥിയെ ഹോ​സ്​​റ്റ​ലി​ലെ പ​ടി​ക്കെ​ട്ടി​ല്‍ വീ​ണു​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

0
44

തി​രു​വ​ന​ന്ത​പു​രം മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജ് വിദ്യാര്‍ത്ഥിയെ ഹോ​സ്​​റ്റ​ലി​ലെ പ​ടി​ക്കെ​ട്ടി​ല്‍ വീ​ണു​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

കൊ​ല്ലം ഏ​രൂ​ര്‍ ഭാ​ര​തീ​പു​രം തു​മ്ബോ​ട് വാ​റൂ​ര്‍ മേ​ലൂ​ട്ട് വീ​ട്ടി​ല്‍ റെ​ജി എ​ബ്ര​ഹാ​മിെന്‍റ മ​ക​ന്‍ ജോ​ഷ്വ എ​ബ്ര​ഹാ​മാ​ണ് (19) മ​രി​ച്ച​ത്. ര​ണ്ടാം വ​ര്‍​ഷ ബി.​കോം വി​ദ്യാ​ര്‍​ഥി​യാ​ണ്.

മാ​ര്‍ ഇ​വാ​നി​യാ​സ് കോ​ള​ജി​ലെ സെന്‍റ്​ തോ​മ​സ് ഹോ​സ്​​റ്റ​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണു മ​രി​ച്ചു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ബു​ധ​നാ​ഴ്ച രാ​വി​ലെ ബാ​സ്ക​റ്റ് ബാ​ള്‍ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് ഹോ​സ്​​റ്റ​ലി​ല്‍ എ​ത്തി​യ ഇ​യാ​ള്‍ കു​ടി​വെ​ള്ളം എ​ടു​ക്കു​ന്ന​തി​നാ​യി മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക് പോ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. വെ​ള്ള​മെ​ടു​ത്ത് മ​ട​ങ്ങു​ന്ന​വ​ഴി പ​ടി​ക​ളി​ല്‍ കാ​ല്‍ വ​ഴു​തി വീ​ണ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

പ​ടി​ക്കെ​ട്ടി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ ജോ​ഷ്വ​യെ ഉ​ട​ന്‍ ത​ന്നെ മു​റി​ഞ്ഞ​പാ​ല​ത്തെ കോ​സ്മോ​പൊ​ളി​റ്റ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹം കോ​സ്മോ​പൊ​ളി​റ്റ​ന്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ മ​ണ്ണ​ന്ത​ല ​െപാ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

The post മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജ് വിദ്യാര്‍ത്ഥിയെ ഹോ​സ്​​റ്റ​ലി​ലെ പ​ടി​ക്കെ​ട്ടി​ല്‍ വീ​ണു​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി