200 കോ​ടി​യു​ടെ ത​ട്ടി​പ്പു​കേ​സി​ല്‍ ബോ​ളി​വു​ഡ് ന​ടി നോ​റ ഫ​തേ​ഹി​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു

0
53

200 കോ​ടി​യു​ടെ ത​ട്ടി​പ്പു​കേ​സി​ല്‍ ബോ​ളി​വു​ഡ് ന​ടി നോ​റ ഫ​തേ​ഹി​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു. ഡ​ല്‍​ഹി ഓ​ഫീ​സി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് ന​ടി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത്. ന​ടി ലീ​ന മ​രി​യ​പോ​ളും ഭ​ര്‍​ത്താ​വ് സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റും ഉ​ള്‍​പ്പെ​ട്ട​താ​ണ് കേ​സ്.

ഫോ​ര്‍​ട്ടി​സ് ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്രൊ​മോ​ട്ട​ര്‍ ശി​വീ​ന്ദ​ര്‍ സിം​ഗി​ന്‍റെ കു​ടും​ബ​ത്തെ ക​ബ​ളി​പ്പി​ച്ച്‌ 200 കോ​ടി സ്വ​ന്ത​മാ​ക്കി​യ​തി​ന് ച​ന്ദ്ര​ശേ​ഖ​ര​നെ​യും ലീന മരിയയെയും ഡ​ല്‍​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന, വ​ഞ്ച​ന, കൊ​ള്ള​യ​ടി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പോ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​വ​രു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ചാ​ണ് ഇ​ഡി പ്ര​ധാ​ന​മാ​യും നോ​റ​യോ​ട് ചോ​ദി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് താ​രം ജാ​ക്വി​ലി​ന്‍ ഫെ​ര്‍​ണാ​ഡ​സി​നെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.