കനത്ത മഴ ; ബെംഗളൂരുവിലെ ബഹുനില പാർപിട സമുച്ചയം ചെരിഞ്ഞു

0
66

 

കനത്ത മഴ തുടരുന്ന ബെംഗളൂരു കമല നഗറിലെ ബഹുനില പാർപിട സമുച്ചയം ചെരിഞ്ഞു. തിങ്കളാഴ്ച അർധരാത്രിക്ക് ശേഷമാണ് നാലുനില കെട്ടിടം ചെരിഞ്ഞത്. വിവരമറിഞ്ഞയുടൻ അധികൃതർ എത്തി രാത്രി തന്നെ താമസക്കാരെ ഒഴിപ്പിച്ചു. അതേസമയം ഉടൻ തന്നെ കെട്ടിടം പൊളിച്ചുമാറ്റാണ് തീരുമാനം.

കെട്ടിടത്തിന്റെ ഫൗൻഡേഷന്റെ ഉറപ്പില്ലായ്മയാണ് കനത്ത മഴയിലുണ്ടായ മണ്ണൊലിപ്പിൽ കെട്ടിടം ചെരിയാൻ ഇടയാക്കിയതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. കെട്ടിടം ചെരിയുന്നുവെന്ന പരാതി രാത്രിയോടെയാണ് താമസക്കാർ ഫയർ ആൻഡ് റെസ്‌ക്യൂവിൽ അറിയിച്ചത്. കെട്ടിടത്തിൽ താമസിക്കുന്നവരെ മാറ്റിയതായി ബെംഗ്ളൂറു മഹാനഗര പാലിക അറിയിച്ചു. ഇവിടുന്ന് ഒഴിപ്പിച്ചവർക്ക് താമസസ്ഥലവും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ബാനസവാടിക്ക് സമീപം കസ്തൂരിനഗർ ഡോക്ടേർസ് ലേഔടിൽ അഞ്ചുനില അപാർട്‌മെന്റ് കെട്ടിടം തകർന്ന് വീണിരുന്നു. കെട്ടിടം തകരും മുമ്ബ് താമസക്കാരെ ഒഴിപ്പിച്ചതിനാൽ ആളപായം ഉണ്ടായില്ല.