ഷാജികൈലാസ് ചിത്രം എലോണിലെ മോഹൻലാലിന്റെ ഗെറ്റപ്പ് വൈറലാകുന്നു

0
90

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘എലോണി’ല്‍ മോഹന്‍ലാല്‍ എത്തുന്ന പുത്തന്‍ ഗെറ്റപ്പ്. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലും സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട രീതിയിലാണ് മോഹന്‍ലാല്‍ എത്തുക. ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ടു. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച് ഒരു സിനിമ വരുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.