വിഷം കഴിച്ചുവെന്ന സന്ദേശം സുഹൃത്തിന് അയച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥിനി നാലുദിവസങ്ങള്‍ക്ക് ശേഷം മരിച്ചു

0
97

കിളിമാനൂര്‍: വിഷം കഴിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നാലുദിവസങ്ങള്‍ക്ക് ശേഷം മരണം സംഭവിച്ചു. വിഷം കഴിച്ച ശേഷം ആ വിവരം ഫോട്ടോ സഹിതം സുഹൃത്തായ അംബുലന്‍സ് ഡ്രൈവറെ വാട്ട്സ്ആപ്പ് വഴി അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് കാര്യമായി എടുത്തില്ല. മുളുവന വിആന്‍ഡ് എച്ച്എസ്എസ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ അല്‍ഫിയ ആണ് മരണപ്പെട്ടത്.

കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ ഷാജഹാന്‍-സബീന ദമ്പതികളുടെ മകളാണ്. പെണ്‍കുട്ടി താന്‍ വിഷം കഴിച്ചുവെന്ന കാര്യം സുഹൃത്തിനെ വാട്ട്സ്ആപ്പിലൂടെ അറിയിച്ചെങ്കിലും ഇയാള്‍ അത് മാതാപിതാക്കളെ അറിയിച്ചില്ല. അതേ സമയം അവശയായ അല്‍ഫിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി വിഷം ഉള്ളില്‍ ചെന്നുവെന്ന് അറിയാതെയായിരുന്നു ചികില്‍സ.

ഈ നാല് ദിവസത്തിനുള്ളലില്‍ ഒരു ദിവസം പെണ്‍കുട്ടി സ്കൂളില്‍ പരീക്ഷയെഴുതാനും പോയിരുന്നു. ബുധനാഴ്ച അവശനിലയിലായ അല്‍ഫിയയെ വലിയകുന്ന് ഗവണ്‍മെന്‍റ് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. പിന്നീടാണ് അല്‍ഫിയയുടെ മൊബൈല്‍ പരിശോധിച്ചത്. അപ്പോഴാണ് മകള്‍ വിഷം കഴിച്ചത് മാതാപിതാക്കള്‍ അറിയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അല്‍ഫിയ മരിച്ചു