വ​യ​റു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ പ​തി​നാ​ലു​കാ​രി പ്ര​സ​വി​ച്ചു

0
69

അ​ടി​മാ​ലി:​വ​യ​റു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ പ​തി​നാ​ലു​കാ​രി പ്ര​സ​വി​ച്ചു. ചൊ​വ്വാ​ഴ്ച അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ പ​തി​നാ​ലു​കാ​രി​യാ​ണ് പ്ര​സ​വി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് പൊ​ലീ​സ് കേ​െ​സ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മൂ​ന്നാ​ര്‍ ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ന് കീ​ഴി​ലെ പ്ര​ധാ​ന പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് പെ​ണ്‍കു​ട്ടി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം അ​ടു​ത്ത ബ​ന്ധു​വി​നെ​തി​രെ പൊ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​െ​സ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പെ​ണ്‍കു​ട്ടി. ചൈ​ല്‍ഡ് ലൈ​ന്‍ പ്ര​വ​ര്‍ത്ത​ക​രും പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി​ക്കും മാ​താ​വി​നും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.