മോന്‍സണിനെ വീണ്ടും മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

0
170

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണിനെ വീണ്ടും മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.
ഒക്ടോബര്‍ രണ്ടുവരെയാണ് കസ്റ്റഡി നീട്ടിയത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ എറണാകുളം എസിജെഎം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, മോന്‍സണിനെ കൊച്ചി കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുത്തത്. മുട്ടത്തറ സ്വദേശിയായ ശില്‍പി സുരേഷ് കലൂരിലെ വീട്ടിലെത്തി നിര്‍മ്മിച്ചു നല്‍കിയ സാധനങ്ങള്‍ തിരിച്ചറിഞ്ഞു.

അതേസമയം,  ടെലിവിഷന്‍ ചാനലിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മോന്‍സണിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.