ഫോഴ്‌സ് മോട്ടോഴ്സിന്റെ ഓഫ് റോഡര്‍ എസ്യുവി ഗൂര്‍ഖയുടെ വില പ്രഖ്യാപിച്ചു

0
60

ഫോഴ്‌സ് മോട്ടോഴ്സിന്റെ ഓഫ് റോഡര്‍ എസ്യുവി ഗൂര്‍ഖയുടെ വില പ്രഖ്യാപിച്ചു. ഒറ്റ വകഭേദമാണ് വാഹനത്തിനുള്ളത്. അതിന് 13.60 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഗൂര്‍ഖയുടെ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. 25,000 രൂപ നല്‍കി ബുക്ക് ചെയ്യാം. അടുത്ത മാസം ഡെലിവറികള്‍ ആരംഭിക്കാനും സാധ്യതയുണ്ട്. രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍, ലോക്കിങ് ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍-വീല്‍ ഡ്രൈവ് തുടങ്ങിയ പ്രത്യേകതകള്‍ പുതിയ എസ്.യു.വിക്കുണ്ട്.