Saturday
10 January 2026
31.8 C
Kerala
HomeKeralaചാര്‍ജ് ചെയ്യുന്നതിനായി കെഎസ്ഇബി പോസ്റ്റുകളില്‍ ചാര്‍ജ് പോയിന്റുകള്‍

ചാര്‍ജ് ചെയ്യുന്നതിനായി കെഎസ്ഇബി പോസ്റ്റുകളില്‍ ചാര്‍ജ് പോയിന്റുകള്‍

ഇലക്ട്രിക് ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും ചാര്‍ജ് ചെയ്യുന്നതിനായി കെഎസ്ഇബി സംസ്ഥാനത്തുടനീളം ബൃഹത് ശൃംഖല സ്ഥാപിക്കുന്നു. കെഎസ്ഇബിയുടെ വൈദ്യുതി വിതരണ പോസ്റ്റുകളില്‍ ചാര്‍ജ് പോയിന്റുകള്‍ സ്ഥാപിക്കുന്ന പൈലറ്റ് പ്രോജക്റ്റ് അടുത്ത മാസം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട് നഗരത്തിലാണ് 10 ചാര്‍ജ് പോയിന്റുകള്‍ ഉള്‍പ്പെടുന്ന ഈ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനുശേഷം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും.

എല്ലാ ജില്ലകളിലും നവംബറോടെ വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും കെഎസ്ഇബി അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ 6 കോര്‍പ്പറേഷന്‍ ഏരിയകളിലും കെഎസ്ഇബിയുടെ സ്വന്തം സ്ഥലത്ത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും അവ 2020 നവംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. ഇവ കൂടാതെ എല്ലാ ജില്ലകളിലുമായി കെഎസ്ഇബിയുടെ 56 ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതില്‍ 40 എണ്ണമെങ്കിലും നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്.

ഇന്ന് വിപണിയില്‍ ലഭ്യമായ എല്ലാവിധ വൈദ്യുത കാറുകളും, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും.

RELATED ARTICLES

Most Popular

Recent Comments