220ലധികം സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബാങ്ക് ഓഫ് ബറോഡ ‘ബോബ് വേള്‍ഡ്’ ആപ്പ് അവതരിപ്പിച്ചു

0
72

220ലധികം സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബാങ്ക് ഓഫ് ബറോഡ ഒരു പുതിയ ആപ്പ് അവതരിപ്പിച്ചു. ‘ബോബ് വേള്‍ഡ്’ എന്ന പേരില്‍ അറിയപ്പെടുന്ന ആപ്പിലൂടെ ബാങ്കുമായി ബന്ധപ്പെട്ട 95ശതമാനം ഇടപാടുകള്‍ക്ക് വേണ്ടി ഒരാള്‍ക്ക് ഇനി ബാങ്കിലേക്ക് പോകേണ്ട ആവശ്യമില്ല. നൂതന ഡിജിറ്റല്‍ ബാങ്കിങ് സംവിധാനമായ ‘ബോബ് വേള്‍ഡ്’ സേവ്, ഇന്‍വെസ്റ്റ്, ബോറോ, ഷോപ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് സേവനങ്ങള്‍ മൊബൈല്‍ ആപ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്. ‘ബോബ് വേള്‍ഡ്’ ആപ്പിലൂടെ 10 മിനിറ്റിനുള്ളില്‍ ഡിജിറ്റല്‍ അക്കൌണ്ട് ആരംഭിക്കാനും ഉടനടി വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് നേടാനും കഴിയും.