ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലുള്ള വൈറ്റ് ലേക്ക് നദിയിലെ വെള്ളത്തില്‍ അപകടകരമാം വിധം മയക്കുമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് പാരിസ്ഥിതിക ഏജന്‍സികളുടെ പഠനം. ഗ്ലാറ്റ്‌സണ്‍ബെറി ഫെസ്റ്റിവല്‍ എന്ന സുപ്രസിദ്ധമായ സംഗീത മഹോത്സവം നടക്കുന്ന വേദിയ്ക്കരികിലൂടെയാണ് ഈ നദി ഒഴുകുന്നത്. ഫെസ്റ്റിവലിന് വന്ന ജനം മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുന്നതും, അതിനു ശേഷം ഈ നദിയിലേക്ക് മൂത്ര വിസര്‍ജനം നടത്തുന്നതുമാണ് നദിയിലെ വെള്ളത്തെ മയക്കുമരുന്ന് ലിപ്തമാക്കുന്നത് എന്ന് വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയ പരിസ്ഥിതി ഗവേഷകര്‍ പറഞ്ഞു.