കൊവിഡിനെ തുടര്‍ന്ന് അടച്ച തമിഴ്നാട്ടിലെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു

0
67

കൊവിഡിനെ തുടര്‍ന്ന് അടച്ച തമിഴ്നാട്ടിലെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു. നവംബര്‍ ഒന്നിന് ഒന്ന് ുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം ഒന്ന് മുതല്‍ സ്‌കൂളുകളില്‍ ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവില്‍ ക്ലാസുകള്‍. ഈ മാസം ആദ്യം മുതല്‍ കോളേജുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയിലും സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായി. ഒക്ടോബര്‍ നാലിന് സ്‌കൂളുകള്‍ തുറക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.