നാളെ മുതല്‍ രാജ്യമാകെ പ്ലാസ്റ്റിക് നിരോധനം

0
48

നാളെ മുതല്‍ രാജ്യമാകെ പ്ലാസ്റ്റിക് നിരോധനം.75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കും 60 ജിഎസ്‌എമ്മില്‍ (ഗ്രാം പേര്‍ സ്ക്വയര്‍ മീറ്റര്‍) കുറഞ്ഞ നോണ്‍-വൂവണ്‍ ബാഗുകള്‍ക്കും നാളെ മുതല്‍ നിരോധനം.കേരളത്തില്‍ ഇവയ്ക്കെല്ലാം നിലവില്‍ നിരോധനമുണ്ട്.

തുണിസഞ്ചിയെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന നോണ്‍‌-വൂവണ്‍ കാരി ബാഗുകള്‍, പോളി പ്രൊപ്പിലീനും കാല്‍സ്യം കാര്‍ബണേറ്റും ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ഇവ മണ്ണില്‍ പൂര്‍ണമായി അലിഞ്ഞു ചേരില്ല അതിനാല്‍ പുനരുപയോഗിക്കാനും സാധിക്കില്ല.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കെല്ലാം അടുത്ത ജൂലൈ 1 മുതല്‍ രാജ്യമാകെ പൂര്‍ണനിരോധനം വരികയാണ് കേരളത്തില്‍ 2020 ജനുവരി ഒന്നു മുതലാണ് സമ്ബൂര്‍ണ പ്ലാസ്റ്റിക് നിരോധനം സമ്ബൂര്‍ണ നിലവില്‍ വന്നത്.