മാമുക്കോയ വേറിട്ട വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

0
67

മാമുക്കോയ വേറിട്ട വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ഉരു. ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എഴുത്തുകാരന്‍ കെ പി രാമനുണ്ണി റിലീസ് ചെയ്തു. ഇ എം അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഉരു എന്ന ചിത്രം പറയുന്നത് ബേപ്പൂരിലെ ഉരു നിര്‍മാണത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥയാണ്. മൂത്താശാരി ആയിട്ടാണ് മാമുക്കോയ ചിത്രത്തില്‍ അഭിനയിക്കുന്നത്. മഞ്ജു പത്രോസ്, അര്‍ജുന്‍, ആല്‍ബര്‍ട്ട് അലക്സ് അനില്‍ ബാബു, അജയ് കല്ലായി, രാജേന്ദ്രന്‍ തായാട്ട്, ഗീതിക, ശിവാനി, സാഹിര്‍ പി കെ, പ്രിയ എന്നിവരാണ് അഭിനേതാക്കള്‍.