സുധീര്‍ കരമന നായകനാകുന്ന ചിത്രം ‘ഉടുപ്പ്’ ഒടിടി പ്ലാറ്റ്ഫോമില്‍ ഉടനെ റിലീസ് ചെയ്യും

0
105

സുധീര്‍ കരമന നായകനാകുന്ന ചിത്രം ‘ഉടുപ്പ്’ ഒടിടി പ്ലാറ്റ്ഫോമില്‍ ഉടനെ റിലീസ് ചെയ്യും. അനില്‍ മുഖത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടുപ്പ്. അശോക് ആര്‍ നാഥാണ് ഈ ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നടന്‍ ഇന്ദ്രന്‍സും ഉടുപ്പില്‍ മികച്ച വേഷം ചെയ്യുന്നുണ്ട്. നടി സോനാനായരും ചിത്രത്തില്‍ മുഴുനീള കഥാപാത്രമാകുന്നുണ്ട്. ആക്ഷനും സസ്പെന്‍സും ത്രില്ലും നിറഞ്ഞ ‘ഉടുപ്പ്’ ഒരു ഫാമിലി എന്റര്‍ടെയ്ന്‍ര്‍ കൂടിയാണ്.