തട്ടുകടയില്‍ വെച്ച്‌ എട്ട് വയസുകാരിയെ പീഡിപ്പിച്ചു; അഞ്ച് വര്‍ഷം കഠിന തടവും 10000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്

0
71

കാസര്‍കോട് : തട്ടുകടയില്‍ വെച്ച്‌ എട്ട് വയസുകാരിയെ പീഡിപ്പിച്ചു . കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി .അഞ്ച് വര്‍ഷം കഠിന തടവും 10000 രൂപ പിഴയുമാണ് വിധിച്ചത് . ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ഞബ്ദുല്ല തയ്യില്‍ എന്ന അബ്ദുല്ല (52) യെ ആണ് കാസര്‍കോട് പോക്സോ കോടതി ജഡ്‌ജ്‌ എ വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്.അതെസമയം പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധികതടവ് അനുഭവിക്കണം. 2016 ജൂണ്‍ നാലിന് പ്രതി തന്റെ തട്ടുകടയില്‍ വെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്