ഉ​റി സെ​ക്ട​റി​ല്‍ വീ​ണ്ടും തീവ്രവാദികളുടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം; പാക് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

0
47

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​റി സെ​ക്ട​റി​ല്‍ വീ​ണ്ടും തീവ്രവാദികളുടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം. ഇതേതുടര്‍ന്നുള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ പാക് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ഒ​രു ല​ഷ്ക​ര്‍ ഭീ​ക​ര​നെ പി​ടി​കൂ​ടി​യ​താ​യും സൈ​ന്യം അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ അ​ലി ബാ​ബ​ര്‍ പ​ത്ര (19) യെയാ​ണ് സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി​യ​ത്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ അ​തി​ര്‍​ത്തി​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മി​ച്ച ഏ​ഴു ഭീ​ക​ര​രെ​യാ​ണ് സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​ത്.

അതെ സമയം നി​ര​വ​ധി ഭീ​ക​ര​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. പാ​ക് സൈ​ന്യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ്ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് മേ​ജ​ര്‍ ജ​ന​റ​ല്‍ വീ​രേ​ന്ദ്ര വ​ട്‌​സ് ആരോപിക്കുന്നത് .