ദുബായ്: ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ആസിഫ് അലി. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ചാണ് ആസിഫ് അലി വിസ ഏറ്റുവാങ്ങിയത്. കുടുംബത്തോടൊപ്പമാണ് ആസിഫ് അലി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാനെത്തിയത്. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. 10 വര്‍ഷമാണ് യുഎഇ ഗോള്‍ഡന്‍ വിസയുടെ കാലാവധി.
നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശാ ശരത്ത് എന്നീ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുന്‍ രമേശിനും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ മലയാള നടിയായിരുന്നു നൈല ഉഷ. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എന്‍ കമ്ബനിക്ക് കീഴിലെ എഫ്‌എമ്മില്‍ റേഡിയോ ജോക്കിയാണ് നൈല ഉഷ.