ഒറ്റ ചാര്‍ജില്‍ 836 കിലോമീറ്റര്‍ ആഡംബര കാറുമായി ലൂസിഡ് മോട്ടോഴ്‌സ്

0
54

ഏറ്റവുമധികം സഞ്ചാര പരിധിയുള്ള ഇലക്ട്രിക് ആഡംബര കാറുമായി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ലൂസിഡ് മോട്ടോഴ്‌സ്. ഒറ്റ ചാര്‍ജില്‍ 836 കിലോമീറ്റര്‍ ദൂരപരിധിയാണ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സെഡാനായ ലൂസിഡ് എയര്‍ ഡ്രീം എഡിഷന് ലൂസിഡ് മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. ടെസ്ലയുടെ മോഡല്‍ എസ് ലോങ്ങിനേക്കാള്‍ 175 കിലോമീറ്റര്‍ അധിക ദൂരപരിധി. 651 കിലോമീറ്ററാണ് ടെസ്ല മോഡല്‍ എസ് ലോങ്ങിന്റെ ദൂരപരിധി. ലൂസിഡ് എയര്‍ ഡ്രീം എഡിഷന് 169,000 ഡോളറാണ് (ഏകദേശം 1,24,47,000 രൂപ) വില നിശ്ചയിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ലൂസിഡ് എയര്‍ ഡ്രീം എഡിഷന്‍ നിരത്തിലിറക്കുമെന്നും അടുത്ത വര്‍ഷം അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.