കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം.! പൊതുഗതാഗതം സ്തംഭിച്ചു.. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.

0
68

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന ഹര്‍ത്താല്‍ പൂര്‍ണം.
കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്നും സര്‍ക്കാരിന്റെ ജനദ്രേഹ നയങ്ങള്‍ക്കെതിരെയുമാണ് കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്.
സംസ്ഥാനത്ത് ഹര്‍ത്താലിന്റെ ഭാഗമായി ഓഫീസുകളും കട കമ്പോളങ്ങളും അടഞ്ഞു കിടന്നു.
ചില സ്വകാര്യ വാഹനങ്ങള്‍ ഒഴികെ ഓട്ടോ ടാക്‌സി എന്നിവ പൊതുഗതാഗതം നിരത്തിലിറങ്ങിയില്ല.
ഭാരത് ബന്ദിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ഹരിയാനയിലും പഞ്ചാബിലും കര്‍ഷകര്‍ റോഡ്, റെയില്‍വെ ഗതാഗതം തടഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പൊതുവെ ശാന്തമായ അന്തരീക്ഷത്തിലായിരുന്നു ഹര്‍ത്താല്‍.