പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല വിഡിയോ കണ്ട മുന്‍ എസ് ഐ അറസ്റ്റില്‍

0
48

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല വിഡിയോ കണ്ട മുന്‍ എസ് ഐ അറസ്റ്റില്‍. കോട്ടായി​ കരി​യങ്കോട് സ്വദേശി​ രാജശേഖരന്‍ (60) ആണ് പി​ടി​യി​ലായത്.

ഇന്റര്‍പോളിന്റെയും സൈബര്‍ ഡോമിന്റെയും നി​ര്‍ദ്ദേശപ്രകാരമായി​രുന്നു ഇയാളെ അറസ്റ്റുചെയ്തത്. അറസ്റ്റി​ലായ ഉടന്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ ചി​കി​ത്സയ്ക്കായി​ ജി​ല്ലാ ആശുപത്രി​യി​ല്‍ പ്രവേശി​പ്പി​ച്ചു.

ഓണ്‍ലൈനില്‍ അശ്ലീലദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരെ പിടികൂടുന്നതിനായി സൈബര്‍ സെല്ലിന്റെ കീഴില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ചി​രുന്നു. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിട്ടായിരുന്നു പരി​ശോധന. ഓണ്‍ലൈനില്‍ കുട്ടി​കളുടെ അശ്ലീലം കാണുന്നവര്‍ക്കെതി​രെ ശക്തമായ നടപടി​ സ്വീകരി​ക്കാന്‍ സൈബര്‍ ഡോമും ഇന്റര്‍പോളും നി​ര്‍ദ്ദേശം നല്‍കി​യതി​നെ തുടര്‍ന്നായി​രുന്നു പരി​ശോധനയും അറസ്റ്റും.