ഫോക്‌സ്വാഗണിന്റെ മിഡ്-സൈസ് എസ്യുവി ടൈഗൂണിനെ വിപണിയില്‍

0
49

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണിന്റെ മിഡ്-സൈസ് എസ്യുവി ടൈഗൂണിനെ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളുമായി എത്തുന്ന വാഹനത്തിന്റെ വില 10.50 ലക്ഷം രൂപ മുതല്‍ 17.50 ലക്ഷം രൂപ വരെയാണ്. ഡൈനാമിക് ലൈന്‍, പെര്‍ഫോമന്‍സ് ലൈന്‍ എന്നിങ്ങനെ രണ്ട് ശ്രേണിയിലാണ് ഫോക്സ്വാഗണ്‍ ടൈഗൂണ്‍ എത്തുന്നത്. ഡൈനാമിക് ലൈനിന് കീഴെ കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്ലൈന്‍ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലും പെര്‍ഫോമന്‍സ് ലൈനില്‍ ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് ട്രിം ലെവലിലുമാണ് എസ്യുവി വിപണിയിലെത്തിയിരിക്കുന്നത്.