Monday
12 January 2026
21.8 C
Kerala
HomeIndiaവനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ നീമുക് ജില്ലയിലാണ് സംഭവം. 30 വയസുകാരിയാണ് പീഡനത്തിനിരയായത്. അക്രമികള്‍ ചിത്രീകരിച്ച വീഡിയോ കാണിച്ച്‌ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സെപ്റ്റംബര്‍ 13നാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതിയുടെ മാതാവടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പ്രധാന പ്രതിയേയും മാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക് വഴി യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി ഇളയ സഹോദരന്‍റെ ബര്‍ത്ഡേ പാര്‍ട്ടിക്കായി വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച്‌ മൂന്ന് പേര്‍ യുവതിയെ ബലാത്സംഗം ചെയ്തു.

പ്രധാന പ്രതിയും സഹോദരനും മറ്റൊരു യുവാവുമാണ് ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇവര്‍ വിഡിയോ ചിത്രീകരിച്ചു. പ്രതിയുടെ മാതാവും ബന്ധുവും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും പരാതിയിലുണ്ട്.നേരത്തേ നീമുക്കില്‍ ജോലി ചെയ്തിരുന്ന വനിത കോണ്‍സ്റ്റബിള്‍ ഇപ്പോള്‍ ഇന്‍ഡോറിലാണ് ജോലി ചെയ്യുന്നത്. അന്വേഷണം നടന്നുവരികയാണ്.

RELATED ARTICLES

Most Popular

Recent Comments