മുംബൈ: മഹാരാഷ്ട്രയില്‍ തീയറ്ററുകള്‍ തുറക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നു അടച്ച തീയറ്ററുകള്‍ നീണ്ട ഇടവേളയ്ക്കുശേഷമാണ് തുറക്കുന്നത്. ഒക്ടോബര്‍ 22നുശേഷം തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തീയറ്ററുകള്‍ തുറക്കുക. രാജ്യത്ത് തന്നെ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് തീയറ്ററുകള്‍ തുറക്കാന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ നാലിന് മഹാരാഷ്ട്രയില്‍ സ്കൂളുകളും തുറക്കും.
മഹാരാഷ്ട്രയില്‍ ജനസംഖ്യയുടെ 41 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിന് നല്കി കഴിഞ്ഞു. 88 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്‍കിയിട്ടുണ്ട്.