ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

0
49

പ്രൈ​വ​റ്റ് ബ​സ് സ്​​റ്റാ​ന്‍​ഡി​നു​സ​മീ​പം പൂ​ട്ടി​ക്കി​ട​ന്ന ഗോ​ഡൗ​ണി​ല്‍​നി​ന്ന്​ ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. അ​സം സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ഖു​ല്‍ ഇ​സ്​​ലാം (23), ഇ​മ്രാ​തു​ല്‍ (20) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

അ​ന്ത​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ വി​ല്‍​പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന​താ​ണി​ത്. 20 കി​ലോ വീ​തം 30 ചാ​ക്കി​ലാ​യാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പെ​രു​മ്ബാ​വൂ​ര്‍ പാ​റ​പ്പു​റം സ്വ​ദേ​ശി​യു​ടേ​താ​ണ് ഗോ​ഡൗ​ണ്‍.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ എ.​എ​സ്.​പി അ​നൂ​ജ്, എ​സ്.​എ​ച്ച്‌.​ഒ സി. ​ജ​യ​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ റി​ന്‍​സ് എം. ​തോ​മ​സ്, ജോ​സി ജോ​ണ്‍​സ​ന്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ എ.​പി. ഷി​നോ​ജ്, വി.​എ​ന്‍. ജ​മാ​ല്‍, പി.​എ. ഷി​ബു, ബാ​ബു കു​ര്യാ​ക്കോ​സ്, പി.​എ​സ്. സു​ബൈ​ര്‍, കെ.​എ. നൗ​ഷാ​ദ് എ​ന്നി​വ​രടങ്ങുന്ന സംഘമാണ്​ പിടികൂടിയത്​.