കാസര്‍കോട് ഗവ.മെഡിക്കല്‍ കോളജ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു

0
42

കാഞ്ഞങ്ങാട്:കോവിഡ് പോരാട്ടത്തിനു ശേഷം കാസര്‍കോട് ഗവ.മെഡിക്കല്‍ കോളജ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു. ഓക്സിജന്‍ പ്ലാന്റിലേക്കു വൈദ്യുതീകരണം നടത്തുന്നതിനു വേണ്ടിയാണു മെഡിക്കല്‍ കോളജ് താല്‍ക്കാലികമായി അടച്ചിടുന്നത്. നിലവില്‍ പത്തില്‍ താഴെ പേരാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ ഡിസ്ചാര്‍ജ് ആകുന്നതോടെ ആശുപത്രി താല്‍ക്കാലികമായി അടച്ചിടാനാണു തീരുമാനം.

ജില്ലയില്‍ നിലവില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതില്‍ ചികിത്സ വേണ്ടവരുടെ എണ്ണത്തിലും വലിയ കുറവുണ്ട്. ഇന്നലെ 246 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ചട്ടംഞ്ചാലിലെ ടാറ്റാ കോവിഡ് ആശുപത്രിയിലും ഗുരുവനം, കാസര്‍കോട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണു നിലവില്‍ ആളുകളെ പ്രവേശിപ്പിക്കുന്നത്. ടാറ്റായില്‍ നിലവില്‍ 55 പേരാണു ചികിത്സയിലുള്ളത്.