Monday
12 January 2026
23.8 C
Kerala
HomeKeralaകെ റെയില്‍ പദ്ധതി അനാവശ്യമായ എതിര്‍പ്പിന്‍റെ പേരില്‍ പുറകോട്ട് പോകില്ല - മുഖ്യമന്ത്രി

കെ റെയില്‍ പദ്ധതി അനാവശ്യമായ എതിര്‍പ്പിന്‍റെ പേരില്‍ പുറകോട്ട് പോകില്ല – മുഖ്യമന്ത്രി

കെ റെയില്‍ പദ്ധതിയില്‍ കോണ്‍ഗ്രസിന്‍റെ നിലപാടിനെതിരെ മുഖ്യമന്ത്രി. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന അനാവശ്യമായ എതിര്‍പ്പിന്‍റെ പേരില്‍ പുറകോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏത് പദ്ധതി വന്നാലും എതിര്‍ക്കാന്‍ ചിലരുണ്ടാകുന്നു. യുഡിഎഫ് എന്ത് കൊണ്ട് ഇങ്ങനെ നിലപാട് എടുത്തു എന്ന് മനസിലാകുന്നില്ല. പദ്ധതിയെ എതിര്‍ക്കുന്നത് നാടിന്‍്റെ ഭാവിക്ക് നല്ലതല്ല. എതിര്‍പ്പ് നാടിന് ഗുണകരമല്ല. യുഡിഎഫ് എതിര്‍പ്പ് പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അനാവശ്യമായ എതിര്‍പ്പിന്‍റെ പേരില്‍ പുറകോട്ട് പോകില്ല. വളരെ കുറച്ച്‌ സ്ഥലം മാത്രം മതി പദ്ധതിക്ക്. നല്ല നഷ്ടപരിഹാരം നല്‍കും. കൃത്യമായ പുനരധിവാസ പദ്ധതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments