ക്രിപ്റ്റോകറൻസി നിരോധിച്ച് ചൈന

0
48

സാമ്പത്തിക രംഗത്തിന്റെ ഭാവിയായി കരുതുന്ന ക്രിപ്റ്റോകറൻസി നിരോധിച്ച് ചൈന. എല്ലാ ക്രിപ്റ്റോകറൻസി ഇടപാടുകളും ഇവയുടെ വാങ്ങലും നിയമവിരുദ്ധമാണെന്ന് ചൈനയിലെ റെഗുലേറ്ററി ബോർഡ് പ്രഖ്യാപിച്ചു. ഇതിനായി ചൈനയിലെ കേന്ദ്ര ബാങ്ക് അടക്കം പത്ത് ഏജൻസികൾ ഒത്തൊരുമിച്ച് നിലപാടെടുത്തിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ രാജ്യത്തെ ഏജൻസികൾ ഒത്തൊരുമിച്ച് ഒരു തീരുമാനം എടുക്കുന്നത്. അതും ക്രിപ്റ്റോകറൻസി ഇടപാടുകൾ തടയാനാണെന്നതും ലോക സാമ്പത്തിക ചരിത്രത്തിലെ തന്നെ നിർണായക ഏടാണ്.