വണ്ടിപ്പെരിയാറില്‍ പ്രണയം നടിച്ച്‌ 13 കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു

0
56

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പ്രണയം നടിച്ച്‌ 13 കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു . കേസില്‍ ഒരാള്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രമോദിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.

വണ്ടിപ്പെരിയാര്‍ ഡൈമൂക്ക് എസ്റ്റേറ്റില്‍ നിന്നും മൂന്ന് ദിവസം മുന്‍പാണ് 13 വയസുകാരിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രമോദാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയാതായിരുന്നു എന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.